Monday, June 13, 2011

പ്രണയം

പ്രണയം സുന്ദരമായൊരു സ്വപ്നമാണ്
മധുരമായൊരനുഭൂതി ആണ് .
ഒരിക്കല്‍ മഞ്ചാടി കുരുവിന്റെ രാജകുമാരിയെ സ്നേഹിച്ച ഗന്ധര്‍വന്‍ ...............
കാലത്തിന്റെ കുത്തൊഴുക്കില്‍ മാറി മറിഞ്ഞ ജീവിതം.
കാലം ഇത്ര കഴിഞ്ഞിട്ടും സുന്ദരമായൊരു സ്വപ്നലോകത്തില്‍ കിരീടവും ചെങ്കോലും കിട്ടുമെന്ന പ്രതീക്ഷയില്‍.........

Friday, June 10, 2011

കാഴ്ചകള്‍



ഞാന്‍ ആരെന്നുള്ള കണ്ടെത്തലില്‍ നീണ്ടു പോകുന്ന ജീവിതം.
ആര്‍ക്കു വേണ്ടിയോ എന്തിനു വേണ്ടിയോ പരതി നടക്കുന്ന ഹൃദയം.
കാണാനുള്ള കാഴ്ചകള്‍ കാണാതെ അന്യലോകത്തെക്ക് പോയി തിരിച്ചുവരുന്ന ആത്മാക്കള്‍ 
ഇതൊക്കെ തന്നെയോ ലോകം എന്ന്  മനസ്സിലാക്കാന്‍ പറ്റാത്ത നിമിഷം ...............